തിരുവനന്തപുരം ലത്തീൻ അതിരൂപത പരിശുദ്ധാരൂപയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ മാമ്പള്ളി പരിശുദ്ധാരൂപീ ദേവാലയത്തിൽ ഇടവക മധ്യസ്ഥ തിരുനാളിന് ഇന്ന് തുടക്കമാകും.
മെയ് 10 മുതൽ 19 വരെയാണ് തിരുനാൾ മഹോത്സവം. ‘അപരന് വേണ്ടി’ ‘സ്നേഹ സ്പർശം’ ‘ഉയരെ പറക്കൽ’ ‘വിവാഹ ധനസഹായം’ എന്നീ കാരുണ്യ പ്രവർത്തികൾ തിരുന്നാളിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ന് രാവിലെ ഇടവക വികാരി റവ. ഫാദർ ജസ്റ്റിൻ ജുഡിൻ്റെ കാർമികത്വത്തിൽ കൊടിയേറി മെയ് 18ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യപ്രദക്ഷിണവും മെയ് 19ന് തിരുവനന്തപുരo ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഉള്ള പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാണ് തിരുനാൾ സമാപനം.
തിരുനാൾ ദിനങ്ങളിൽ ഇടവകയുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും തിരുനാൾ ദിവസം കൊച്ചിൻ മരിയ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമസ്കോപ്പിക് നാടകം “വിശുദ്ധ പത്രോസ്” ഉണ്ടായിരിക്കുന്നതാണ്.