കാരേറ്റ്: നാളുകളായുള്ള യാത്രാ ദുരിതം ഇനിയും ഒഴിയുന്നില്ല. റോഡ് നിർമ്മാണവും വികസനവും നടത്തിയെങ്കിലും കാരേറ്റിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇവിടെ കൂടുതൽ ഗതാഗത കുരുക്കുണ്ടാക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. പ്രധാന നാല് പ്രദേശത്തേക്കുള്ള റോഡുകൾ ഒരുമിക്കുന്ന ഒരു നാലുമുക്ക് ജംഗ്ഷനായ കാരേറ്റിൽ നിന്ന് കല്ലറയിലേക്കുള്ള റോഡ് നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും കാലാവസ്ഥ കൂടി പ്രതികൂലമായതിനാൽ പണി ഇഴഞ്ഞു നീങ്ങുകയാണ്. അടിയന്തിര ഇടപെടലുകൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.