മാറനല്ലൂർ : കൂവളശ്ശേരി അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ കെ.ആർ.ജയ ( 58) യുടെ മരണത്തിൽ ജയയുടെ മകൻ ബിജു കെ. നായരെ (അപ്പു-32 ) മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജയയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ മരിച്ചതായി ബിജുവാണ് സുഹൃത്തിനെ വിളിച്ചറിയിക്കുന്നത്. സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ജയ വീടിന്റെ ഹാളിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
മദ്യപാനിയായ ബിജു അമ്മയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നിരന്തരമായ മർദനവും മരണം മണിക്കൂറുകൾക്ക് മുമ്പ് നെഞ്ചിലേറ്റ ശക്തമായ ചവിട്ടും, എല്ലുകളുടെ പൊട്ടലുമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്.