Search
Close this search box.

പത്തു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു – പണയിൽക്കടവ് കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി 

eiKSUXZ19497

വക്കം പണയിൽക്കടവ് കായലിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. വക്കം ഗുരുമന്ദിരത്തിന് സമീപം കിളിയൻവിളാകത്ത് മനു മനോഹരൻ (42) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വക്കം പണയിൽക്കടവ് കായലിൽ നീന്തികുളിച്ച മനോഹരൻ കൈകാലുകൾ കുഴഞ്ഞ് മുങ്ങിതാഴ്ന്നു പോകുകയായിരുന്നു എന്നാണ് വിവരം. നിലവിളി കേട്ട് സമീപം ഉണ്ടായിരുന്നവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ഫയർഫോഴ്സും സ്കൂബ ടീമും മണിക്കൂറോളം തിരച്ചിൽ നടത്തി വൈകുന്നേരം മൃതദേഹം കണ്ടെത്തി. വിദേശത്ത് നിന്നും പത്ത് ദിവസത്തെ അവധിക്ക് വന്ന് ഞായറാഴ്ച തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!