ആറ്റിങ്ങൽ : നഗരസഭ ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയം നേടിയതോടെ ബിജെപിക്ക് പ്രതിപക്ഷം നഷ്ടമായി.2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ 31 വാർഡുകളിൽ ബിജെപിക്ക് 7, യുഡിഎഫിന് 6, എൽdഡിഎഫിന് 18 എന്നിങ്ങനെയായിരുന്നു സീറ്റ് നില. എന്നാൽ 2024 ഫെബ്രുവരി 29നു രണ്ട് ബിജെപി കൗൺസിലർമാർ രാജി വെച്ചു. നഗരസഭ 22ആം വാർഡ് പ്രതിനിധിയായിരുന്ന സംഗീത റാണി, 28 ആം വാർഡ് പ്രതിനിധിയായിരുന്ന ഷീല എ എസ് എന്നിവരാണ് രാജി വെച്ചത്.
തുടർന്ന് ഇരു വാർഡുകളിലും ജൂലൈ 30നു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഇരു വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു. 22 ആം വാർഡിൽ എംഎസ് മഞ്ജുവും 28 ആം വാർഡിൽ ജി ലേഖയും വിജയിച്ചു.
ബിജെപി സീറ്റ് നില അഞ്ചായി കുറഞ്ഞു. യുഡിഎഫ് ആറും എൽഡിഎഫ് ഇരുപതുമായി. എന്നാൽ ഇവിടെ ബിജെപിക്ക് പ്രതിപക്ഷം നഷ്ടമായി. യുഡിഎഫ് പ്രതിപക്ഷ സ്ഥാനത്തായി.