കിളിമാനൂർ സ്പെഷ്യൽ യു.പി.എസിൽ തിരുവനന്തപുരം ജി.ജി ട്രസ്റ്റിൻ്റെ സഹകരണത്തോടെ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പരിപാടി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് പി.എസ്.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജി.എസ്.സീന സ്വാഗതവും, ജി.ജി. ട്രസ്റ്റ് ഭാരവാഹികൾ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ.മനോജ്, സ്കൂൾ മാനേജർ രാമവർമ്മതമ്പുരാൻ, വാർഡ് മെമ്പർ എം.എൻ.ബീന, പി.ടി.എ. വൈസ് പ്രസിഡൻ്റ് സി.ആർ. ചന്ദ്രമോഹൻ, ബി.പി.സി നവാസ്, വി.ഡി.രാജീവ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.