തിരുവനന്തപുരം ജില്ലയിൽ അജൈവ മാലിന്യ ശേഖരണത്തിൽ 100% നേട്ടവുമായി മണമ്പൂർ ഗ്രാമപഞ്ചായത്ത് . സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ 100%വാതിൽപ്പടി സേവനം ഹരിത മിത്രം ആപ്പ് ഉപയോഗിച്ച് നടത്തിവരുകയും ഓഗസ്റ്റ് മാസത്തെ ഹരിതകർമ്മ പ്രവർത്തനത്തിലൂടെ 100%വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യശേഖരണം നടത്തി ജില്ലയിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് ഒന്നാമതായി.
തുടർച്ചയായി നടത്തിയ വിലയിരുത്തൽ യോഗങ്ങൾ, സഹകരിക്കാത്ത വ്യക്തികളെയും സ്ഥാപന മേധാവികളെയും ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് എ. നഹാസ്, വൈസ് പ്രസിഡന്റ് ലിസി വി. തമ്പി, സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുകയാണ് ഉണ്ടായത്.
100% നേട്ടം കൈവരിക്കാൻ പരിശ്രമിച്ച ഹരിത കർമ്മ സേനാംഗങ്ങൾ, സഹകരിച്ച പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ എസ് അറിയിച്ചു.