ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമത്ത് ഇരുചക്രവാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ആറ്റിങ്ങൽ കിഴുവിലം പ്രീജാ നിവാസിൽ പ്രേമചന്ദ്രൻ നായർ( 70) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. മാമത്ത് റോഡിന് വശത്തുകൂടി നടന്നു പോവുകയായിരുന്ന പ്രേമചന്ദ്രൻ നായരെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമചന്ദ്രൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
