Search
Close this search box.

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി സ്‌കൂൾ അധ്യാപകൻ എൻ. സാബുവിന്

eiJ6BH354341

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു.

വിദ്യാഭ്യാസമേഖലയിലെ പാഠ്യ – പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരി ഗണിച്ചാണ് പുരസ്കാരം. 25 വർഷത്തിലേറെയായി അധ്യാപന മേഖലയിൽ മികവുറ്റ സേവനം നടത്തുന്ന എൻ. സാബു കുട്ടികളുടെ ക്രിയാത്മകവും സർഗപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 40 ഓളം പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

കെപിഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. സെപ്റ്റംബർ അഞ്ചിന് ദേശീയ അധ്യാപക ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!