മുതലപ്പൊഴി റോഡിലെ അപകടക്കുഴി യുവാക്കൾ മൂടി

IMG-20240914-WA0002

പെരുമാതുറ : തീരദേശ പാതയിലെ അപകട കുഴിയടച്ച് ഒരു കൂട്ടം യുവാക്കൾ.പെരുമാതുറ മുതലപ്പൊഴിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടകരമായ കുഴികൾ രൂപപ്പെട്ടിരുന്നത്. അജ്മീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിലെ ഒരു കൂട്ടം യുവാക്കളാണ് റോഡിലെ കുഴിയടച്ചത്.

നബിദിനത്തിൽ ക്ലബ് നടത്തുന്ന പരിപാടികൾക്കായി നീക്കിവെച്ച തുകയെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തടക്കുകയായിരുന്നു. ഏറേ തിരക്കുള്ള റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മഴവെള്ളം കെട്ടിനിന്ന് കുഴികളിൽ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ വീണ് തകരുന്നതും നിത്യസംഭവമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!