മണനാക്ക് : പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി മണനാക്ക്, വടക്കേ ബംഗ്ലാവിൽ സബീനയുടെയും ഷംസുദ്ധീന്റെയും മകൾ ഐഫ ഫാത്തിമ. മറൈൻ സ്പോഞ്ചിൽ നിന്നും ആന്റിബയോട്ടിക് കണ്ടെത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്. തിരുനെൽവേലി മനോന്മണീയൻ സുന്ദരനാരാർ യൂണിവേഴ്സിറ്റിയിൽ എം.എസ്. സി മൈക്രോബയോളജി ഫസ്റ്റ് റാങ്ക് ജേതാവായ ഐഫ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഡിഎസ്ടി – ഇൻസ്പയർ ഫെല്ലോ കൂടി ആയിരുന്നു. കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ ഡോ . ഷാനിദ് ആണ് ഭർത്താവ്.