പ്രസിദ്ധമായ കോട്ടുപ്പ ഉറൂസ് നവംബർ 3 മുതൽ 10 – വരെ വെള്ളൂർ മുസ്ലിം ജമാഅത്തിൽ നടക്കും. വിളംബര ഘോഷയാത്ര, വിദ്യാർത്ഥികൾക്ക് ആദരം,പൊതുസമ്മേളനം പ്രഭാഷണങ്ങൾ, ഇസ്ലാമിക സാംസ്കാരിക പരിപാടികൾ, ദീനി പ്രഭാഷണങ്ങൾ, ബുർദ്ദ മജ്ലിസ്, ഇശൽ നിലാവ്, മയ്യിത്ത് പരിപാലന ക്ലാസ്സുകൾ,മെഡിക്കൽ ക്യാമ്പ് , ദുഅ മജ്ലിസ് , അമ്പതിനായിരത്തോളം പേർക്ക് അന്നദാനം തുടങ്ങിയവ ഉണ്ടായിരിയ്ക്കുമെന്ന് ജമാഅത്ത് സെക്രട്ടറി താഹിർ കുന്ന്കാട് വാർത്താ കുറിപ്പിൽ അറിയിച്ചു.