കടയക്കാവൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്കിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു .കിടാരി പാർക്ക് സന്ദർശിക്കാൻ എത്തിയ കിഴുവലം മുൻ പഞ്ചായത്ത് പ്രസിഡൻറ് വി എസ് കണ്ണൻ കഴിഞ്ഞദിവസം റോഡിലെ കുഴിയിൽ അകപ്പെട്ട് ഇരുചക്രവാഹനം മറിഞ്ഞ് ചെളി വെള്ളത്തിൽ വീഴുകയായിരുന്നു.
ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായതിനാൽ ഫാമിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഹരിതാമൃതത്തിൻറെ സ്ലോട്ടറിങ് ഹൗസിന്റെ പ്രവർത്തനം 70% ആയി കുറഞ്ഞു. ഇതിനകത്തുള്ള എല്ലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മഴ തുടർന്നാൽ അടച്ചു പൂട്ടേണ്ട വക്കല്ലാണ്. ഈറോഡ് ഗതാഗത യോഗ്യമാക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷമായി പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും വാഗ്ദാനങ്ങൾ മാത്രമാണെന്നും ആക്ഷേപമുണ്ട്.
വൃദ്ധരും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ഒട്ടനവധി പേർ നിരന്തരം അപകടങ്ങളിൽ പെടുകയാണ്. എത്രയും വേഗം ഇത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.