ചുള്ളിമാനൂർ :ചുള്ളിമാനൂർ ആട്ടുകാൽ കഴക്കുന്ന് നിന്നും 1.1kg കഞ്ചാവുമായി യുവാവ് പിടിയിൽ.പനവൂർ വില്ലേജിൽ ആട്ടുകാൽ കഴക്കുന്ന് നെടുമ്പയിൽ തടത്തരികത്തു് വീട്ടിൽ സദാം ഹുസൈൻ(26 ) നെ ആണ് 1കിലോ100ഗ്രാം കഞ്ചാവ് കൈവശം വച്ചതിനു വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഷമീർ ഖാനും പാർട്ടിയും പിടികൂടിയത്.ചുള്ളിമാനൂർ ആട്ടുകാൽ കഴക്കുന്ന് പ്രദേശം കേന്ദ്രികരിച്ചു പ്രതി കഞ്ചാവ് വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.ഇയാളെ ഇതിനു മുൻപും വാമനപുരം റേഞ്ചിൽ കഞ്ചാവുമായി പിടികൂടി കേസ് എടുത്തിട്ടുണ്ട്.റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുദർശനൻ,പീതാംബരൻപിള്ള,സുരേഷ്‌കുമാർ,സിവിൽ എക്‌സൈസ് ഓഫീസർ പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.