കിളിമാനൂർ : കിളിമാനൂർ – ദേവേശ്വരം – ശിവക്ഷേത്രത്തിന് മുന്നിൽ അഡ്വ ബി സത്യൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 2.15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.ബിന്ദു സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ എസ്.അനിത, മുൻ വാർഡ് മെമ്പർ ജെ.ശശികുമാർ, റസി അസോസിയേഷൻ പ്രതിനിധി സാജു തുടങ്ങിയവർ പങ്കെടുത്തു.