കല്ലമ്പലം : ചാത്തൻപാറയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. നെടുമ്പറമ്പ് ഞാറയ്ക്കാട്ടുവിള ശരത് മന്ദിരത്തിൽ ശ്യാം കുമാർ (27) ആണ് മരിച്ചത്. ദേശീയ പാതയിൽ ചാത്തൻപാറയിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സും കൊല്ലം ഭാഗത്തേക്ക് പോയ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു
