ചിറയിൻകീഴ്: കേരളത്തിലെ ഒന്നാംകിട സർവ്വീസ് സഹകരണ ബാങ്കുകളിലൊന്നായ ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിളക്കമാർന്ന വിജയം. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫുമായിരുന്നു മത്സരരംഗത്ത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ എല്ലാം വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജി ചന്ദ്രശേഖരൻ നായർ, പി മുരളീധരൻ നായർ, അഡ്വ.യു സലിംഷ, കെ പ്രതാപ് കുമാർ, എം സജിത്, സി എസ് അജയകുമാർ, എസ് ക്രൂസ് ജോൺ, ആർ ഗോപകുമാർ, കെ ദിനേഷ്, കെ മോഹനൻ, എൻ സാജി, ആർ ഗിരിജ, ആർ സരിത, സി പി സുലേഖ, ഡി ഹരീഷ് ദാസ് എന്നിവരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. പതിനഞ്ച് സീറ്റിൽ പതിനഞ്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നേടി. 6500 വോട്ട് പോൾ ചെയ് തതിൽ നാലായിരത്തിൽ അധികം വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചു.
വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷും, അഡ്വ.വി ജോയി എം.എൽ.എയും ചേർന്ന് ഹാരം അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ശാർക്കരയിൽ നിന്നും വലിയകട വഴി ചിറയിൻകീഴ് ബസ് സ്റ്റാൻഡ് വരെ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പിൽ സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ രാമു, ഡെപ്യൂട്ടി സ് പീക്കർ വി ശശി, സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി ജോയി എം.എൽ.എ,
ആർ സുഭാഷ്, ഏര്യാ സെക്രട്ടറി അഡ്വ.എസ് ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഷൈലജാബീഗം, സി.പി.ഐ ജില്ലാ എക് സിക്യൂട്ടീവ് അംഗം മനോജ് ബി ഇടമന, കവിതാസന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
ആർ സുഭാഷ്, ഏര്യാ സെക്രട്ടറി അഡ്വ.എസ് ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഷൈലജാബീഗം, സി.പി.ഐ ജില്ലാ എക് സിക്യൂട്ടീവ് അംഗം മനോജ് ബി ഇടമന, കവിതാസന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.