കിളിമാനൂർ : ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ആയുഷ് പ്രൈമറി ഹെൽത്ത് സെൻറർ പുല്ലമ്പാറ, പഴയകുന്നമ്മൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരള ആറ്റിങ്ങൽ യൂണിറ്റിന്റെ സഹകരണത്തോടെ കിളിമാനൂർ ചക്കുളത്തുകാവ് ചാരിറ്റബിൾ ട്രസ്റ്റ് വദ്ധ സദനത്തിൽ വച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ക്യാമ്പിനും ക്ലാസ്സുകൾക്കും പുല്ലമ്പാറ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സഹീർ അബ്ബാസ്, പഴയകുന്നുമ്മേൽ മെഡിക്കൽ ഓഫീസർ ശ്രീരഞ്ജിനി, ഷാജി എൻ എസ്,ഐ .എച്ച്.കെ. ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി. രാവിലെ 11:30 ന് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 4:30ന് അവസാനിച്ചു. ക്യാമ്പിൽ 32 പേരെ പരിശോധിച്ച് മരുന്നുകൾ നൽകി.
