ചെമ്മരുതി : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ചെമ്മരുതി പഞ്ചായത്തിലെ വട്ടപ്ലാംമൂട് പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയ്ക്ക് പുതിയ മന്ദിരം നിർമ്മിക്കാൻ അഡ്വ: വി. ജോയി എം.എൽ.എയുടെ ശ്രമഫലമായി രണ്ടു കോടി രൂപ അനുവദിച്ചു.1958ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി-യുവാക്കൾക്കായി പ്രവർത്തനം ആരംഭിച്ച ഐ.ടി.ഐയിൽ ഒരു ട്രെയ്ഡ് (മെക്കാനിക്കൽ) മാത്രമാണ് ഉണ്ടായിരുന്നത്. എംഎൽഎ യുടെ ശ്രമഫലമായി ഒരു ട്രെയ്ഡ് (സിവിൽ) കൂടി അനുവദിച്ചു.