ചെമ്മരുതി : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വട്ടപ്ലാമൂട് പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ 2019-20 അദ്ധ്യയന വർഷത്തിലെ പ്രവേശനോൽസവവും അഡ്വ.വി. ജോയി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നൽകിയ 5 കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും അഡ്വ.വി. ജോയി എംഎൽഎ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ എൽ.ലിജി, ആർ.ലിനിസ്, എസ്.സാബു, എം.വി.ദീപ എന്നിവർ സംസാരിച്ചു.