ജില്ല സ്കൂൾ കലോത്സവത്തിന് ആറ്റിങ്ങലിൽ വർണാഭമായ തുടക്കം.പ്രധാന വേദിയായ ആറ്റിങ്ങൽ ഗവ ഗേൾസ് ഹെസ്കൂളിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്.ഷിബു ഉദ്ഘാടനം ചെയ്തു.
ഡി.ഡി ശ്രീജ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.അജിത.എസ്,ഗീതാനായർ ,ഷിബു പ്രേംലാൽ നജീബ്,പി.സന്തോഷ് കുമാർ, സിനി ബി.എസ് തുടങ്ങിയവർ സംസാരിച്ചു.രാവിലെ ശ്രീജാ ഗോപിനാഥ് പതാക ഉയർത്തിയതോടെ 64-ാമത് കലോത്സവത്തിന് തുടക്കമായി.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു പുറമേ സി. എസ്.ഐ,ഡയറ്റ്,ടൗൺ യു.പി.എസ്,സ്കൗട്ട് ഹാൾ,ഗവ.ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 14 വേദികളിലാണ് മത്സരം നടക്കുന്നത്.


