ആറ്റിങ്ങൽ : ഇക്കഴിഞ്ഞ തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ വിജയികളായ ഇടതുപക്ഷ കൗൺസിലർമാരെയാണ് കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.റ്റി.യു) നഗരസഭാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെ നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ
സംഘടനാ ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സിജെ. രാജേഷ്കുമാർ മുതിന്ന കൗൺസിൽ അംഗം എം. പ്രദീപിനെ ആദ്യ പൊന്നാടയണിച്ച് ആദരിച്ചു.
തുടർന്ന് ചുമതലയേറ്റ മറ്റ് 15 ഇടതുപക്ഷ കൗൺസിലർമാരേയും സംഘടനാ ഭാരവാഹികൾ സ്വീകരിച്ചു.
നഗരസഭാ കാര്യാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി എസ്. ശശികുമാർ, പ്രസിഡൻ്റ് ശോഭന, ട്രഷറർ ഒ.എൻ ഷീല കണ്ടിജെൻ്റ് വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


