തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ

Attingal vartha_20260303_181931_0000

വെഞ്ഞാറമൂട്: തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 11-ാം തീയതി വാമനപുരം കളമച്ചൽ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടിൽ തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇയാൾ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്കോടി അയൽവീട്ടിൽ വിവരമറിയിച്ചതോടെ പ്രതി ഒളിവിൽ പോയി.

ഇവർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ പിടികൂടാനായത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്‍റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!