ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 25 പവൻ കവർന്നു

Attingal vartha_20260417_170105_0000

ആനാട് സമീപം ചുള്ളിമാനൂരിൽ വൻ കവർച്ച. അടഞ്ഞുകിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ചുള്ളിമാനൂർ കൊച്ചാട്ടുകാലിൽ അനസിന്റെ വീട്ടിലാണ് സംഭവം.

വീട്ടുകാർ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. സി.സി.ടി.വി. ക്യാമറകളും തകർത്ത നിലയിൽ കണ്ടെത്തി.

ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!