ആറ്റിങ്ങൽ സ്വദേശി ശ്രീകാര്യത്ത് കിണറ്റിൽ മരിച്ച നിലയിൽ

Attingal vartha_20260420_223828_0000

തിരുവനന്തപുരം: നഗരപരിധിയിലെ ശ്രീകാര്യം കരിയത്ത് നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഭാസ്കരപിള്ള (68) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒന്നര വർഷമായി പ്രസ്തുത നിർമാണസ്ഥലത്ത് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഭാസ്കരപിള്ള. സമീപത്തെ വീട്ടിലെ നിർമാണ തൊഴിലാളികളാണ് തിങ്കളാഴ്ച രാവിലെ കിണറ്റിൽ മൃതദേഹം കണ്ടത്.
മൂന്ന് ദിവസമായി ഭാസ്കരപിള്ളയെ വീട്ടുകാർ ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സാധാരണയായി ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് അദ്ദേഹം വീട്ടിലെത്തിയിരുന്നത്. ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയായിരുന്നു.

സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!