കഠിനംകുളത്ത് കുപ്രസിദ്ധ ഗുണ്ട എം.ഡി.എം. എയുമായി പിടിയിൽ

Attingal vartha_20260422_122029_0000

കഠിനംകുളം: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഗുണ്ട എം.ഡി.എം. എയുമായി പിടിയിൽ. കഠിനംകുളം മുണ്ടൻചിറ സ്വദേശി തംബുരു എന്ന വിഷ്‌ണുവിനെയാണ് (27) റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.

കാപ നിയമപ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നുമാസത്തിനിടെ നിരവധി കേസുകളിൽ വിഷ്ണു പ്രതിയായി. പ്രതിയെ കഠിനംകുളം പൊലീസിന് കൈമാറി. ഇയാളിൽനിന്ന് 2.2ഗ്രാം എം.ഡി.എം.എ പിടികൂടി. ഞായറാഴ്‌ച രാവിലെ 10.30ഓടെ ചില്ലറ വിൽപ്പനക്കായി ഇടപാടുകാരനെ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്.

വധശ്രമവും പോലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്‌ണു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!