കിളിമാനൂർ പൊരുന്തമണ്ണിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

Attingal vartha_20260425_134403_0000

കിളിമാനൂർ : എം.സി റോഡിൽ  കിളിമാനൂർ പൊരുന്തമണ്ണിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം.  കാറിലുണ്ടായിരുന്നവർക്ക് പരിക്ക്.ഇന്ന് രാവിലെ കിളിമാനൂരിൽ നിന്നും കാരേറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗൺ ആർ കാറും എതിരെ വന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.

​അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. കാറിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു . അപകടത്തെ തുടർന്ന് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!