അഴൂർ : കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിലെ കുട്ടികളേയും അദ്ധ്യാപകരേയും പിറ്റിഎ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ബോധവത്കരണ ക്ലാസു നടത്തി.ലീഡിംഗ് ഫയർമാൻ സജിത് ലാൽ, ഫയർമാൻമാരായ ബിനു. ആർ.എസ് വിദ്യാരാജ്, ഫയർമാൻ ഡ്രൈവർ പ്രമോദ് എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ സെലീന ടീച്ചർ, പി.റ്റി.എ പ്രസിഡന്റ് ജയ എന്നിവരും മറ്റു അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.