കണിയാപുരം : ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി കണിയാപുരം ഗവ.യു.പി.സ്കൂളിലെ കുട്ടികളാണ് സമാധാന സന്ദേശമുയർത്തി നാടുണർത്തിയത്. യുദ്ധത്തിനും അക്രമത്തിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും ശാന്തി മന്ത്രങ്ങളുരുവിട്ടും നാട്ടുവഴികളിലൂടെ നടന്നു നീങ്ങിയ റാലി നാടിന് ഏറെ കൗതുകമുണർത്തുന്ന ഒന്നായിരുന്നു. യുദ്ധവിരുദ്ധറാലിയിൽ പ്ലക്കാർഡുകളും ശുഭ്ര കൊടികളുമേന്തി ആയിരക്കണക്കിന് കുട്ടികളാണ് അണിനിരന്നത്.
യുദ്ധവിരുദ്ധ റാലി പിറ്റിഎ പ്രസിഡൻറ് ഷിറാസ് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് പുഷ്ക്കലാമ്മാൾ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ ‘നോ വാർ’ ശാന്തി മതിൽ ,സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം ,ഹിരോഷിമക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു.പരിപാടികൾക്ക് ശാന്തറാം , സാജിത,അമീർ.എം, നസീമ, നാസറുദീൻ, വിജയ്, മനോജ് ,കുമാരി ബിന്ദു, മഞ്‌ജു, കല, സരിത ,ഷെറിൻ, അഞ്ജലി തുടങ്ങിയവർ നേതൃത്വം നൽകി.