ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ വി.എച്ച്.എസ്.എസ് ഫോർ ബോയ്സും ആറ്റിങ്ങൽ നാഷണൽ സർവ്വീസ് സ്കീമും ചേർന്ന് വി.എച്ച്.എസ്.ഇ – എൻ.എസ്.എസ് പങ്കാളിത്ത ഗ്രാമമായ കുന്നുവാരം, പൊന്നറ പാടശേഖരത്തിൽ കൃഷി ചെയ്യാതെ കിടന്ന ഒരേക്കർ പാടം ഏറ്റെടുത്തു നെൽകൃഷി ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ് സന്തോഷ്കുമാർ, കൃഷി ഓഫീസർ പുരുഷോത്തമൻ, പ്രിൻസിപ്പാൽ ഹസീന, പി.ടി.എ അംഗം ഒമനാരാജു നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.