ഉറക്കത്തിനിടെ പാമ്പ് കടിയേറ്റു: അഞ്ചുതെങ്ങ് പഞ്ചായത്ത് ജീവനക്കാരി മെഡിക്കൽ കോളേജിൽ

Attingal vartha_20260508_171813_0000

അഞ്ചുതെങ്ങ്: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രാമപഞ്ചായത്ത് ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയും മുടിപ്പുര മുമ്മൂല വീട്ടിൽ സിമി ദാസിനെ (38) ആണ് പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെയായിരുന്നു സംഭവം.

​വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെ സിമിയുടെ വലതു കൈമുട്ടിന് മുകളിലായി അണലി കടിയേൽക്കുകയായിരുന്നു. കടിയേറ്റ ഉടൻ തന്നെ ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്ര ഏജന്റായ ദാസിന്റെ ഭാര്യയാണ് സിമി ദാസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!