ആറ്റിങ്ങലിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു 

Attingal vartha_20260509_152136_0000

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കിഴുവിലം മാമം നൈനാംകോണം ശ്യാമാലയം വീട്ടിൽ ഉണ്ണിയുടെ മകൻ ഉമേഷ് (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ആണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഉമേഷും സുഹൃത്തും. അതേ ദിശയിൽ തൊട്ട് മുന്നിലൂടെ പോവുകയായിരുന്ന ആൾട്ടോ കാറിൽ ബൈക്ക് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.

റോഡിൽ വീണ ഉമേഷിന്റെ ദേഹത്ത് കൂടി  അതുവഴി വന്ന കാർ തട്ടി  ശരീരത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ഉമേഷ്‌ മരണപ്പെട്ടു. സഹയാത്രികൻ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!