
മണനാക്ക്: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ച കെ.ടി.സി.ടി (KTCT) ലബോറട്ടറി മണനാക്കിൽ പ്രവർത്തനമാരംഭിച്ചു.

മണനാക്ക് ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ മുഹമ്മദ് നിർവ്വഹിച്ചു.
വിശ്വസനീയം, മിതമായ നിരക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ് ലാബ് ജനങ്ങളിലേക്ക് എത്തുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളാണ് ലാബ് മുന്നോട്ടുവെക്കുന്നത്:ഇൻട്രൊഡക്ടറി ഓഫർ: കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് 450 രൂപയ്ക്ക് ലഭ്യമാണ്.എല്ലാ ടെസ്റ്റുകൾക്കും 30% മുതൽ 60% വരെ വിലക്കുറവ്.
വീടുകളിൽ നേരിട്ടെത്തി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. രാവിലെ 6 മണി മുതൽ സാമ്പിളുകൾ സ്വീകരിക്കും.കെ.ടി.സി.ടി ഹോസ്പിറ്റലിൽ ലഭ്യമായ എല്ലാ സേവനങ്ങളും ഈ ഔട്ട്ലെറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

വിവിധ പ്രായക്കാർക്കും ആരോഗ്യ ആവശ്യങ്ങൾക്കുമായി പ്രത്യേക ചെക്കപ്പ് പാക്കേജുകൾ ലാബിൽ ഒരുക്കിയിട്ടുണ്ട്:
ബേസിക് ഹെൽത്ത് ചെക്കപ്പ് പാക്കേജ്: ₹750
ഡയബറ്റിക് ഹെൽത്ത് ചെക്കപ്പ് പാക്കേജ്: ₹1250
റൂട്ടീൻ ഹെൽത്ത് ചെക്കപ്പ് പാക്കേജ്: ₹1500
വെൽ വുമൺ ഹെൽത്ത് ചെക്കപ്പ് പാക്കേജ്: ₹2000
സീനിയർ സിറ്റിസൺ ഹെൽത്ത് ചെക്കപ്പ് പാക്കേജ്: ₹3000
രക്തം, മൂത്രം, കഫം എന്നിവയുടെ പരിശോധനകൾക്ക് പുറമെ തൈറോയ്ഡ്, സോഡിയം, പൊട്ടാസ്യം, ഹോർമോൺ ടെസ്റ്റുകൾ, ഗർഭിണികൾക്കായുള്ള പ്രത്യേക പരിശോധനകൾ എന്നിവയും ഇവിടെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും +91 9446003649 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഉദ്ഘാടന ചടങ്ങിൽ കെടിസിടി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.



