
ആറ്റിങ്ങൽ: ഗവൺമെൻ്റ് ഐ.ടി.ഐ ഐ.എം.സിയുടെ (IMC) നേതൃത്വത്തിൽ നടത്തുന്ന ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റുകളോടെ തൊഴിലധിഷ്ഠിത പരിശീലനം ലക്ഷ്യമിട്ടാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഗവൺമെൻ്റ് ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്, സംസ്ഥാന സർക്കാരിന്റെ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ (SRC Kerala) സർട്ടിഫിക്കറ്റ്, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ IOSH UK സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
ഓയിൽ ആൻഡ് ഗ്യാസ് മേഖല, നിർമ്മാണ മേഖല, വ്യവസായശാലകൾ എന്നിവിടങ്ങളിൽ സേഫ്റ്റി ഓഫീസർ, ഫയർ ഓഫീസർ, എച്ച്.എസ്.ഇ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ മികച്ച തൊഴിൽ സാധ്യതയാണ് ഈ കോഴ്സ് വാഗ്ദാനം ചെയ്യുന്നത്.
ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെൻ്റ് ഐ.ടി.ഐ കേന്ദ്രങ്ങളിലാണ് പ്രവേശനം ലഭിക്കുക. സീറ്റുകൾ പരിമിതമായതിനാൽ താൽപ്പര്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8111806626, 9037120120


