ആറ്റിങ്ങൽ, ചാക്ക, ചാത്തന്നൂർ ഗവ ഐ.ടി.ഐകളിൽ ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് അഡ്മിഷൻ ആരംഭിച്ചു

Attingal vartha_20260525_124915_0000

ആറ്റിങ്ങൽ: യുവാക്കൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്ന ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെന്റ് ഐ.ടി.ഐകളിൽ അഡ്മിഷൻ ആരംഭിച്ചു. ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി (IMC) യുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു വർഷത്തെ കോഴ്സാണ് ഇത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും പ്രായോഗിക പഠനവും ഉൾപ്പെടുത്തി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിലേക്ക് സജ്ജരാക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫയർ & സേഫ്റ്റി മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോഴ്സ് യുവാക്കൾക്ക് വലിയ അവസരമായിരിക്കും.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരള (SRC Kerala) സർട്ടിഫിക്കറ്റ്, അന്താരാഷ്ട്ര അംഗീകാരമുള്ള IOSH UK സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സേഫ്റ്റി ഓഫീസർ, ഫയർ ഓഫീസർ, HSE സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ കോഴ്സ് വഴി ലഭ്യമാകും.

ഓയിൽ & ഗ്യാസ്, നിർമാണ മേഖല, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളമുള്ള ജോലികൾക്കും അവസരമുണ്ട് .

ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെന്റ് ഐ.ടി.ഐകളിലാണ് പ്രവേശനം നടക്കുന്നത്. പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ വിദ്യാർത്ഥികൾ ഉടൻ അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 8111806626.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!