പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖലാ രൂപീകരിച്ചു

Attingal vartha_20260525_172726_0000

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി പ്രാദേശികമായി കമ്മറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ടൗൺ ഉൾപ്പെടുന്ന പ്രദേശത്തെ കലാസാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു.

ആറ്റിങ്ങൽ മേഖലയിൽ രൂപീകരിക്കപ്പെടുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അഞ്ചാമത് കൂട്ടായ്മയാണ് ആറ്റിങ്ങൽ വെസ്റ്റ് കമ്മിറ്റി. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സിജെ രാജേഷ് കുമാർ നിർവഹിച്ചു.

പ്രദേശത്തെ കവികൾ, സാമൂഹ്യ പ്രവർത്തകർ , കലാകാരന്മാർ എന്നിവരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കവയത്രി ഷിബി നിലാമുറ്റം , ഗായകരായ പ്രസാദ്. ബിന്ദു ഗണേഷ്.എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ടായി സജിത്ത് ലാൽ, സെക്രട്ടറിയായി ശ്രീജിത്ത്‌. ജിഎച്ച്ഖ,ജാൻജി ആയി ബിന്ദു ഗണേഷ് എന്നിവരെയും എട്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 31 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു .

ഏരിയജോയിൻ സെക്രട്ടറി രാജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ വിക്രമക്കുറുപ്പ് ,ബി ബിനു, പ്രസിഡന്റ് സുജ കമല, സെക്രട്ടറി സാബു വി ആർ, ട്രഷറർ ഷാൻ ഷക്കീർ , വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, ജോ സെക്രട്ടറി അഡ്വ ഹരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ മോഹനൻ നായർ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!