അഞ്ചുതെങ്ങിൽ അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Attingal vartha_20260531_195747_0000

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ 10, 11 നമ്പർ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ വി.എസ്. രജി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ റഫീഖ ബീവി, അജിത സി., ബിന്ദു വി., ബേബി അനിത, സുജാത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ ചടങ്ങിൽ സ്വീകരിക്കുകയും പഠനയാത്രയ്ക്ക് ആശംസകൾ നേർക്കുകയും ചെയ്തു.

അംഗൻവാടിയിൽ നിന്ന് പഠനം പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര വിതരണം ചെയ്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവം കുട്ടികൾക്ക് മധുരസ്മരണയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!