ചാത്തൻപാറ ജംഗ്ഷന് സമീപം ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

Attingal vartha_20260605_101056_0000

കല്ലമ്പലം : ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷന് സമീപം കൂറ്റൻ പുളിവാക മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യു സംഘം സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!