
വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും സോഷ്യൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സന്ദേശ റാലിയും ബോധവത്കരണവും സംഘടിപ്പിച്ചു.

വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ലഹരിക്കെതിരെയും പ്രതിജ്ഞയെടുത്തു.എഴുത്തുകാരൻ ആദി കിരൺ മുഖ്യ അതിഥിയായി പങ്കെടുത്തു.

നെടുമങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിന്റെ മേൽനോട്ടത്തിൽ നടന്ന പുകയില വിരുദ്ധ റാലി വൈസ് പ്രിൻസിപ്പൽ ഷീജ വി. എസ്.ഉദ്ഘാടനം ചെയ്തു.

വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു കുമാർ, സ്കൂൾ പി ടി എ പ്രസിഡൻ്റ് അശോകൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രിയ. ഐ. വി.നായർ, സോഷ്യൽ സർവീസ് ടീം കോർഡിനേറ്റർ ശ്രീല,സ്റ്റാഫ് സെക്രട്ടറി എം. എൻ. ഷാഫി,സിവിൽ എക്സൈസ് ഓഫീസർ ഷാഹിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ശ്രീലത, സിവിൽ എക്സൈസ് ഓഫീസർ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.



