
ആറ്റിങ്ങൽ : ഈ വർഷത്തെ സംസ്ഥാന ഇൻറ്റർ ഐ ടി ഐ സ്പോർട്സ് മീറ്റ് ആറ്റിങ്ങൽ ഐ ടി ഐ യിൽ നടക്കുന്നതിനു മുന്നോടിയയുള്ള സംഘടക സമിതിയോഗം ആറ്റിങ്ങൽ എം എൽ എ ഓ എസ് അംബിക ഉത്ഘാടനം ചെയ്തു.
സംസ്ഥാന ഇൻറ്റർ ഐ ടി ഐ കൗൺസിൽ ജനറൽ സെക്രട്ടറി ബെൻസ് ഹെൻഡ്രി ജോസഫ് അധ്യക്ഷനായ യോഗത്തിൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയ്യർപേഴ്സൺ എം പ്രദീപ്, വാർഡ് കൗൺസിലർ കെ. സതി, ജില്ലയിലെ ഐ ടി ഐ കളിലെ പ്രിൻസിപ്പാൾമാർ, വൈസ് പ്രിൻസിപ്പൽ മാർജീവനിക്കാർ ട്രെയിനികൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ജൂൺ 16,17,18 തിയ്യതികളിൽ നടക്കുന്ന മീറ്റിന്റെ സംഘടക സമിതി ചെയർമാനായി എം പ്രദീപിനെയും, ജനറൽ കൺവീനറായി എം ഏ നന്ദനെയും തിരഞ്ഞെടുത്തു.


