വർക്കലയിൽ സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

Attingal vartha_20260614_141034_0000

വർക്കല: സെപ്റ്റിക് ടാങ്കിനുള്ളിൽ അബദ്ധത്തിൽ വീണ വീട്ടമ്മയെ വർക്കല അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വെട്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അക്കരവിള ചിറ്റിലക്കാട്ടിൽ പുത്തൻവീട്ടിൽ സജീന (42)യ്ക്കാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുളിമുറിക്കു സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബിൽ ചവിട്ടുന്നതിനിടെ സ്ലാബ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സ്ലാബിനൊപ്പം സജീനയും ഏകദേശം 12 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു. മണ്ണും മാലിന്യങ്ങളും ശരീരത്തിലേക്ക് പതിച്ചതിനെ തുടർന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ കുടുങ്ങുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷം ഉദ്യോഗസ്ഥർ ടാങ്കിനുള്ളിലേക്ക് ഇറങ്ങി സജീനയെ പുറത്തെടുത്ത് സുരക്ഷിതമായി കരയിലെത്തിച്ചു.

തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സജീനയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഹരിലാൽ എസ്.എസ്.യുടെ നേതൃത്വത്തിൽ ഗ്രേഡ് റെസ്ക്യൂ ഓഫീസർ സുനിൽകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശംഭു, ഷൈൻ, രതീഷ്, പ്രണവ്, വിഷ്ണു, സുൽഫി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!