
കിളിമാനൂർ: കിളിമാനൂർ പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജു (17)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജു–സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
(നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ കടുത്ത മാനസിക വിഷമമോ ആത്മഹത്യാ ചിന്തകളോ അനുഭവിക്കുന്നുണ്ടെങ്കിൽ, ഒറ്റയ്ക്ക് അതിനെ നേരിടേണ്ടതില്ല. വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുകയോ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യുക. കേരളത്തിൽ ലഭ്യമായ സഹായം: ദിശ (DISHA) – 1056, സംസ്ഥാന മാനസികാരോഗ്യ ഹെൽപ്ലൈൻ – 14416, മൈത്രി – 0484 2540530.)


