ഒറ്റൂരിൽ വയോധികർ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ

Attingal vartha_20260630_182205_0000

ഒറ്റൂർ : വയോധികരായ രണ്ടുപേരെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റൂർ നെല്ലിക്കോട് പെരിഞ്ഞാംകോണം കാഞ്ഞിരംവിള വീട്ടിൽ സുകുമാരൻ (92), ഇദ്ദേഹത്തിന്റെ സഹോദരഭാര്യ ഓമന (85) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് വഴിയാത്രക്കാരിയായ നാട്ടുകാരി ശ്രദ്ധിച്ചതിനെ തുടർന്ന് വിവരം പുറത്തറിയുകയായിരുന്നു.

ഓമന ഏറെ നാളായി കിടപ്പുരോഗിയായിരുന്നുവെന്നാണ് വിവരം. കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകൾ സുകുമാരനുമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

വിവരമറിഞ്ഞ് കല്ലമ്പലം പോലീസും നാവായിക്കുളം ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി. അപ്പോഴേക്കും ഇരുവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു.

മൃതദേഹങ്ങൾ തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!