
വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന് പരാതി. ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി തൊടുവേ മേലതിൽ വീട്ടിൽ ജീവൻ (17)നെയാണ് കാണാതായത്.
ജൂൺ 30ന് സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്താൻ വൈകിയതിന് വിദേശത്തു ജോലിചെയ്യുന്ന മാതാവ് ഫോണിലൂടെ വഴക്ക് പറഞ്ഞതാകാം വീട് വിട്ട് പോകാൻ കാരണരാമായത് എന്നാണ് ലഭിക്കുന്ന വിവരം . ഇത്തരത്തിലാണ് വർക്കല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് . അന്വേഷണം ആരംഭിച്ചു.
ജൂൺ 30ന് വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന് പരാതിയിലും അന്വേഷണം തുടരുകയാണ്.
ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല . ഈ സംഭവത്തിലും വിദ്യാർത്ഥികൾക്കായുള്ള അന്വേഷണം നടക്കുന്നുണ്ട് .


