
വർക്കലയിൽ വിദ്യാർത്ഥിയെ കാണ്മാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേ വിദ്യാർത്ഥി വീട്ടിലെത്തി.
ബന്ധുക്കൾ ഈ വിവരം വർക്കല പൊലീസിൽ അറിയിച്ചതോടെ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
തൊടുവേ മേലതിൽ വീട്ടിൽ ജീവൻ (17)നെയാണ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്
ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി എന്നാണ് ആദ്യം പൊലീസ് നൽകിയ വിവരം. എന്നാൽ ജീവൻ ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ആണെന്ന് ബന്ധുക്കൾ പറഞ്ഞു.
ജൂൺ 30ന് സുഹൃത്തിന്റെ ജേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ തൃശൂരിൽ പോയ ജീവൻ തിരികെ വീട്ടിലെത്താൻ വൈകിയതിന് വിദേശത്തു ജോലിചെയ്യുന്ന മാതാവ് ഫോണിലൂടെ വഴക്ക് പറഞ്ഞതാകാം വീട് വിട്ട് പോകാൻ കാരണരാമായത് എന്നാണ് എഫ്. ഐ. ആർ

