
മണമ്പൂർ : മണമ്പൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കവലയൂർ ജംഗ്ഷനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


