കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സംവാദം നടന്നു.

Attingal vartha_20260704_211351_0000

ആറ്റിങ്ങൽ : കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കുന്നുവാരം യു.പി.സ്‌കൂൾ വിദ്യാർത്ഥികൾക്കായി “എഴുത്ത് വായന സംസ്കാരം ” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനംനിർവ്വഹിച്ചു.

ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷനായി. ലൈബ്രറി വൈസ് പ്രസിഡൻറ് എസ്. ഡി സജിത്ത് ലാൽ സ്വാഗതം പറഞ്ഞു. എ.ശശിധരൻ നായർ, ബി.വരദരാജൻ, ഹെഡ്മിസ്ട്രസ് റീന അധ്യാപികമാരായ ഷീജു , പുലരി, സിന്ധു കുമാരി, ഷൈലജ തുടങ്ങിയവർ പങ്കെടുത്തു .ലൈബ്രേറിയൻ മിനി. ആർ. എസ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!