
ആറ്റിങ്ങലിൽ വീണ്ടും തെരുവുനായ ആക്രമണം.ആറ്റിങ്ങൽ മുൻസിപ്പൽ പരിധിയിൽ ചിറ്റാറ്റിൻകരയിലാണ് തെരുവുനായ മൂന്നു പേരെ ആക്രമിച്ചത്.
രാവിലെ വീടിന് പുറത്തിറങ്ങിയ സാബു,
സമീപവാസിയായ ബിന്ദു എന്നിവർക്കാണ് നായയുടെ കടിയേറ്റത്. രണ്ടുപേർക്കും കാലിലാണ് പരിക്ക്.ഒരു കുട്ടിയെ നായ ഓടിച്ചെങ്കിലും കടിയേറ്റില്ല.
സാബുവിനെയും ബിന്ദുവിനെയും കടിച്ചത് വെവ്വേറെ നായ്ക്കൾ ആണ്.
ഇവർ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി.
ആറ്റിങ്ങലിൽ കഴിഞ്ഞദിവസം തെരുവുനായ ആക്രമണത്തിൽ രണ്ടുപേർ ചികിത്സ തേടിയിരുന്നു.


