
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ–ഐ.എം.സി (IMC)യുടെ നേതൃത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്കും ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ് കോഴ്സിലേക്കും അഡ്മിഷൻ ആരംഭിച്ചു. തൊഴിൽ സാധ്യതകൾക്ക് പുതിയ വഴിതുറക്കുന്ന സർക്കാർ അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് ഐ.ടി.ഐ–ഐ.എം.സി സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC) കേരള സർട്ടിഫിക്കറ്റ്, IOSH UKയുടെ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സേഫ്റ്റി ഓഫീസർ, ഫയർ ഓഫീസർ, HSE സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്കും ഓയിൽ & ഗ്യാസ്, നിർമാണം, വ്യവസായ മേഖലകൾ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി മികച്ച തൊഴിൽ അവസരങ്ങളും ഈ കോഴ്സിലൂടെ ലഭ്യമാകും.
ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിന് ജൂലൈ 15 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. ക്ലാസുകൾ ജൂലൈ 20ന് ആരംഭിക്കും.
അതേസമയം, ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ് കോഴ്സ് ഓൺലൈൻ, ഓഫ്ലൈൻ രീതികളിൽ പഠിക്കാനുള്ള സൗകര്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫുഡ് സേഫ്റ്റി, HACCP, ISO സ്റ്റാൻഡേർഡ്സ്, ക്വാളിറ്റി കൺട്രോൾ, ഫുഡ് പ്രോസസ്സിംഗ്, ഫുഡ് നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് ഐ.ടി.ഐ–ഐ.എം.സി സർട്ടിഫിക്കറ്റ്, SRC കേരള സർട്ടിഫിക്കറ്റ്, HACCP UK സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ഫുഡ് സേഫ്റ്റി ഓഫീസർ, ക്വാളിറ്റി കണ്ട്രോളർ, HACCP കോ-ഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ ഇന്ത്യയിലും വിദേശത്തുമായി തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് അറിയിച്ചു.
പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി 8111806626 എന്ന നമ്പറിൽ ബന്ധപ്പെട്ടത്തിന് ശേഷം ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാവുന്നതാണ്.

