മാനവ സേവ വെൽഫെയർ സൊസൈറ്റി വാർഷികാഘോഷം ആഗസ്റ്റ് 1, 2 തീയതികളിൽ; ഭരത് ഗോപി പുരസ്‌കാരം ലാലു അലക്സിന്

Attingal vartha_20260707_205453_0000

ആറ്റിങ്ങൽ: മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ആഗസ്റ്റ് 1, 2 (ശനി, ഞായർ) തീയതികളിൽ തിപ്പട്ടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ നിർവഹിക്കും. ചടങ്ങിൽ ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് പ്രശസ്ത സിനിമാതാരം ലാലു അലക്സ് അർഹനായി. ശിൽപം, പ്രശസ്തിപത്രം, 25,000 രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമ്പാടി (എക്സോട്ടിക് ആറ്റിങ്ങൽ), അജയൻ (ആസ്പെയർ ആറ്റിങ്ങൽ) എന്നിവർക്ക് ഈ വർഷത്തെ മാനവ സേവ പുരസ്‌കാരം നൽകും. ശിൽപം, പ്രശസ്തിപത്രം, 10,000 രൂപ വീതം ക്യാഷ് അവാർഡ് എന്നിവയാണ് പുരസ്‌കാരത്തിന്റെ ഭാഗമായി നൽകുന്നത്.

ഈ വർഷത്തെ പ്രത്യേക ജൂറി പുരസ്‌കാരം സിനിമ-സീരിയൽ താരം വൈഷ്ണവി സായ്‌കുമാറിന് സമ്മാനിക്കും. ശിൽപം, പ്രശസ്തിപത്രം, 10,000 രൂപയുടെ ക്യാഷ് അവാർഡ് എന്നിവയാണ് പുരസ്‌കാരത്തിൽ ഉൾപ്പെടുന്നത്.

സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് കർമ്മശ്രേഷ്‌ഠ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. കൂടാതെ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ്, പ്ലസ് ടു ഫുൾ എ പ്ലസ്, എസ്.എസ്.എൽ.സി വിജയികൾ, എൽ.എസ്.എസ്., യു.എസ്.എസ്. പ്രതിഭകൾ എന്നിവരെ അനുമോദിക്കും.

എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും ചടങ്ങിൽ ആദരിക്കും. കല, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്ത ജൂറിയുടെ ചെയർമാനായി മുൻ എം.എൽ.എയും സിനിമാതാരവുമായ മുകേഷ് പ്രവർത്തിച്ചു. അഡ്വ. എസ്. ലെനിൻ, അഡ്വ. പി. ആർ. രാജീവ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!